കെ സുധാകരൻറെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

തിരുവനന്തപുരം: കെ.പിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ എക്‌സ് അക്കൗണ്ട് (മുന്‍ ട്വിറ്റര്‍) ഹാക്ക് ചെയ്യപ്പെട്ടു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് അജ്ഞാതർ ഹാക്ക് ചെയ്തത്, കൂടാതെ പാസ്വേഡും മാറ്റിയതിനാൽ അക്കൗണ്ടിന്റെ നിയന്ത്രണം ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹാക്കർമാർ കെ. സുധാകരന്റെ പേര്, പ്രൊഫൈല്‍ ചിത്രം എന്നിവ മാറ്റിയിരുന്നെങ്കിലും @SudhakaranINC എന്ന അഡ്രസ് മാറ്റാനാവാത്ത നിലയിലാണ്. ഹാക്ക് ചെയ്ത അക്കൗണ്ടിൽ പേരിന്‍റെ സ്ഥാനത്ത് “ഒന്ന്” എന്നും യൂസർനെയിമിന് താഴെ അറബിക് ഭാഷയിലെ പോലെയുള്ള ഒരു വാക്കും ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഹാക്ക് ചെയ്തവരില്‍ എതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ എം.പി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. പഴയ അക്കൗണ്ട് തിരികെ ലഭിക്കാനായി എക്‌സ് (X) അധികൃതര്‍ക്കും അദ്ദേഹം നടപടികള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *