കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പുട്ട വിമലാദിത്യ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ കമ്മീഷണര്‍ എസ്. ശ്യാംസുന്ദറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിച്ചു.
പുതിയ ചുമതലയിലെ പ്രാധാന്യങ്ങളായി സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയലും ലഹരിമരുന്ന് വ്യാപനം നിയന്ത്രണവും ഉയർത്തിക്കാട്ടി. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കുമെന്നും നിലവിലുള്ള പദ്ധതികളെ കൂടുതല്‍ മെച്ചപ്പെടുത്താനുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
