ഓണാവധി: ടൂറിസ്റ്റ് ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി

ഓണ അവധിക്കിടെ ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളില്‍ വിനോദസഞ്ചാരികളുടെ വർധനയെത്തുടര്‍ന്ന് കേരളാ മാരിറ്റൈം ബോര്‍ഡ് പരിശോധന ശക്തമാക്കി.

ടൂറിസ്റ്റ് ബോട്ടുകളില്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും അനുവദനീയമായ ആളുകളുടെ എണ്ണം മാത്രമേ യാത്ര ചെയ്യാൻ പാടുള്ളുവെന്നും ബോട്ട് ഉടമയും ഡ്രൈവറും ഉറപ്പാക്കേണ്ടതാണ്. നിയമപരമായി യാത്രക്കാര്‍ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട ബോട്ടുകളില്‍ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ഡ്രൈവറുടെ ഉത്തരവാദിത്വമാണ്. രജിസ്‌ട്രേഷനും സര്‍വേയും ഇല്ലാതെ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ബോട്ടുകള്‍ ഓടിക്കുന്നവരുടേയും ഉടമകളുടേയും ലൈസന്‍സ് ഇല്ലെങ്കില്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *