ലെബനനിലെ സ്‌ഫോടനം ; തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക

ലെബനൻ സായുധ സേനാ വിഭാഗമായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജർ യന്ത്രങ്ങൾ ഒരേസമയം ചൂടായി പൊട്ടിത്തെറിച്ച സംഭവത്തിൽ തങ്ങളുടെ പങ്കില്ലെന്ന് അമേരിക്ക സ്ഥിരീകരിച്ചു.

പെന്റഗൺ വക്താവാണ് ഈ വിവരം പുറത്തുവിട്ടത്. ലെബനനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി വെളിപ്പെടുത്തിയ വക്താവ്, ഇസ്രയേലും ലെബനനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും ചർച്ചയ്ക്ക് ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.

പേജർ സ്‌ഫോടനങ്ങളിൽ 9 പേർ കൊല്ലപ്പെടുകയും, 3000-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *