പിരിച്ചുവിട്ട ‘അമ്മ’യുടെ താത്ക്കാലിക സമിതി യോഗം വിളിച്ച്‌ മോഹന്‍ലാല്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള വിവാദത്തിനിടെ പിരിച്ചുവിട്ട എഎംഎംഎയുടെ താത്ക്കാലിക സമിതി യോഗം നടൻ മോഹൻലാൽ വിളിച്ചു.

പിരിച്ചുവിട്ട ഭരണസമിതിയുടെ പകരം, മൂന്ന് മാസത്തിനുള്ളിൽ ജനറൽ ബോഡി യോഗം ചേർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ വിഷയങ്ങൾ ഉൾപ്പെടെ ചര്‍ച്ച ചെയ്യാനാണ് മോഹൻലാൽ യോഗം വിളിച്ചതെന്ന് സൂചന. നാളെയോ മറ്റന്നാളോ ഓൺലൈൻ വഴി യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *