തൃശൂര്‍: നിരന്തര ഗതാഗത തടസങ്ങളെ ചൂണ്ടിക്കാട്ടി തൃശൂരില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളാണ് സമരത്തിലിറങ്ങിയത്.
റൂട്ടിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി റോഡില്‍ ഗതാഗത തടസ്സം നിത്യമായി ഉണ്ടാകുന്നതിനെതിരെ ബസ് ഉടമസ്ഥ-തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂച്ചിനിപ്പാടം മുതല്‍ ഊരകം വരെയും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതല്‍ ഠണവ് വരെയുമുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് പണി നടന്നു വരുകയാണ്.
പണി പൂര്‍ത്തിയാക്കാതെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജങ്ഷന്‍ മുതല്‍ കോണത്ത് കുന്ന് വരെയുള്ള റോഡില്‍ പണി ആരംഭിച്ചത്, ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യാതെയാണെന്നും അവര്‍ ആരോപിക്കുന്നു.
