നാസ്‌കോം തലപ്പത്ത് രണ്ട് മലയാളികള്‍

നാസ്‌കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനിയ്സ്) തലപ്പത്ത് ഇനി രണ്ട് മലയാളികൾ. സാപ് ലാബ്സ് എംഡിയായ സിന്ധു ഗംഗാധരൻ നാസ്‌കോം ചെയർപേഴ്സണായും രാജേഷ് നമ്പ്യാർ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. കൊഗ്നിസെന്റ് മുൻ സിഎംഡിയായ രാജേഷ് നമ്പ്യാരിൽ നിന്ന് സിന്ധു ഗംഗാധരൻ ഈ ചുമതല ഏറ്റെടുക്കും. സിന്ധു ഗംഗാധരൻ സീമെൻസ് ഇന്ത്യ, ടൈറ്റാൻ തുടങ്ങിയ സ്ഥാപനങ്ങളുടെ ബോർഡ് മെമ്പറാണ്. കൂടാതെ, ഇന്തോ-ജർമ്മൻ ചേംബർ ഓഫ് കൊമേഴ്സ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം കൂടിയാണ്.

സാങ്കേതികവിദ്യയിലെ മുൻനിര ശബ്ദങ്ങളിലൊന്നായി സിന്ധു ഗംഗാധരൻ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ആഗോളതലത്തിൽ സാപ് ലാബ്സ് ഇന്ത്യയെ നയിക്കുന്ന ആദ്യ വനിതയായ സിന്ധു, ബാംഗ്ലൂർ, ഗുഡ്ഗാവ്, പൂനെ, ഹൈദരാബാദ്, മുംബൈ എന്നീ കേന്ദ്രങ്ങളിലെ ഉൽപ്പന്ന വികസനം, നവീകരണം എന്നിവയുടെ മേൽനോട്ടം വഹിക്കുന്നു.

1988-ൽ സ്ഥാപിതമായ നാസ്‌കോം, ഒരു ലാഭേച്ഛയില്ലാത്ത ഇന്ത്യൻ ട്രേഡ് അസോസിയേഷനും അഡ്വക്കസി ഗ്രൂപ്പും ആണ്. ഇന്ത്യൻ സാങ്കേതിക വ്യവസായത്തെ മുൻനിർത്തി, ബിസിനസ് പ്രമോഷൻ, നെറ്റ്‌വർക്കിംഗ്, നയ പരിഷ്‌ക്കാരം എന്നിവയാണ് നാസ്‌കോം പ്രധാനമായും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *