മുംബൈ: കരകൗശല തൊഴിലാളിയില്‍ നിന്നും ശില്‍പം വാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഒരു ശില്‍പം സ്വന്തമാക്കിയത്.
പ്രാദേശിക കരകൗശല തൊഴിലാളികള്‍ക്കുള്ള കേന്ദ്രസർക്കാറിന്റെ പിന്തുണയും ഡിജിറ്റല്‍ ഇടപാടുകളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി യു.പി.ഐ വഴി പണമിടപാട് നടത്തി.
വിശ്വകർമ്മരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിന് അവരെ പരിചയപ്പെടുത്താനും, കരകൗശല തൊഴിൽ മേഖലയില്‍ ഊര്‍ജ്ജം സൃഷ്ടിക്കാനുമായി പിഎം വിശ്വകർമ്മ പരിപാടി വര്‍ഷം തോറും സംഘടിപ്പിക്കുന്നു.
വിശ്വകർമ്മര്‍ ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിക്കുകയും, ഈ പദ്ധതിയിലൂടെ പരമ്പരാഗത കഴിവുകള്‍ക്കുള്ള ബഹുമാനം പ്രകടമാകുന്നുവെന്നും കരകൗശല തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
