സംസ്ഥാനത്ത് വീണ്ടും എം പോക്സ്; ആരോഗ്യം തൃപ്തികമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്, തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഈ മാസം മുൻപ് മലപ്പുറം സ്വദേശിയായ 38കാരനും എംപോക്‌സ് ബാധിതനായി സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തുടർനടപടികൾക്കായി, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ്. സ്റ്റേറ്റ് ആർആർടി യോഗവും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഈ യോഗത്തിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പ്രോഗ്രാം മാനേജർമാർ, സർവൈലൻസ് ഓഫീസർമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *