വയനാടിന് സഹായവുമായി ടൊവിനോ തോമസ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായ ഹസ്തവുമായി നടൻ ടൊവിനോ തോമസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായം എത്തുകയാണ്.

ദുരിതബാധിതരെ സഹായിക്കാൻ ആഹ്വാനം ചെയ്ത് നടൻ ആസിഫ് അലി നേരത്തെ രംഗത്തെത്തിയിരുന്നു. “നമ്മളൊരുമിച്ച് ഈ പ്രതിസന്ധിയും അതിജീവിക്കുമെന്നു”വെച്ച് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ആസിഫ്, മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത വിവരം പങ്കുവെച്ചു. മോഹൻലാൽ, പാർവ്വതി കൃഷ്ണ, നവ്യ നായർ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി-ശ്രീനിഷ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.

തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിട്ടുണ്ട്. നയൻതാരയും വിഘ്നേഷ് ശിവനും, കമൽഹാസനും, കാർത്തിയും സൂര്യയും ജ്യോതികയും, വിക്രം, രശ്മിക മന്ദാന തുടങ്ങി നിരവധി താരങ്ങൾ ലക്ഷങ്ങൾ സംഭാവന നൽകി. മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മോഹൻലാൽ 25 ലക്ഷം രൂപയും ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *