വടകരയില്‍ സ്വകാര്യ ബസ് സ്കൂള്‍ വാഹനത്തിലിടിച്ച്‌ അപകടം ; ഏഴ് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

കോഴിക്കോട് : വടകര എടച്ചേരിയില്‍ സ്വകാര്യ ബസ് സ്കൂള്‍ വാഹനത്തിലിടിച്ച്‌ ഏഴ് വിദ്യാർഥികള്‍ക്കും ഡ്രൈവർക്കും പരിക്ക്.

കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാർഥികള്‍ക്കാണ് പരിക്കേറ്റത്. സ്കൂള്‍ വാഹനത്തിന്‍റെ ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രികളിലേക്ക് മാറ്റി.

വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂള്‍ വാനുമാണ് അപകടത്തില്‍പെട്ടത്. സ്കൂള്‍ വാനില്‍ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർഥികളെയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപെട്ടാണ് പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *