നടൻ രതീഷ് കൃഷ്ണൻ വയനാട്ടിലെ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഒരേക്കർ ഭൂമി നൽകുമെന്ന പ്രഖ്യാപനം നടത്തി. രതീഷ് തന്റെ സാമ്പത്തിക പരിമിതികളാൽ ധനസഹായം നൽകാൻ കഴിയില്ലെങ്കിലും, വാഗമണിനടുത്ത് ഉള്ള ഇടുക്കിയിലെ നാലു ഏക്കർ സ്ഥലത്തിൽ നിന്ന് ഒരു ഏക്കർ ഭൂമി അർഹതപ്പെട്ടവർക്ക് നൽകാൻ ആഗ്രഹിക്കുന്നു.
“വയനാടിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് ഒന്നും ചെയ്യാതെ നോക്കി ഇരിക്കാനാവില്ല. സാമ്പത്തികമായി ഞാൻ അത്ര നല്ല നിലയിൽ ഇല്ലാത്ത ഒരു നടനാണ്, അതുകൊണ്ട് സാമ്പത്തികമായി സഹായിക്കാൻ കഴിയില്ല. പക്ഷെ, വാഗമണിനടുത്തുള്ള സ്ഥലത്തിൽ നിന്ന് ഒരു ഏക്കർ അർഹതപ്പെട്ടവർക്ക് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാട്ടിലോ ഇല്ല, പള്ളിപാറ റോഡിനടുത്തുള്ള സ്ഥലമാണ്. 4 സെൻറ് വീതം 25 പേർക്ക് കൊടുക്കാനാണ് എന്റെ തീരുമാനം. ഏറ്റവും അർഹതപ്പെട്ടവർക്ക് ഇത് നൽകണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കേരളം തിരിച്ചുവരും, എന്റെ പ്രാർത്ഥന എല്ലാവരോടും ഒപ്പമുണ്ട്,” – രതീഷ് ബാലകൃഷ്ണൻ പറഞ്ഞു.
