അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണം, നിലവില്‍ ആശങ്കയില്ല; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാര്‍ അടക്കം പങ്കെടുത്തു. മുല്ലപ്പെരിയാര്‍ വിഷയത്തിലെ ആശങ്കകളും തുടര്‍നടപടികളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *