14കാരി പ്രസവിച്ചു; നാണക്കേട് ഭയന്ന് കുഞ്ഞിനെ കുഴിച്ചുമൂടി; അയല്‍വാസിയായ 57കാരനായി തിരച്ചില്‍

ലഖ്‌നൗ: ബലാത്സംഗത്തിനിരയായ പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ദുരഭിമാന ബോധത്താല്‍ കുഞ്ഞിനെ കുഴിച്ചുമൂടി.

ഉത്തര്‍പ്രദേശിലെ ബഹെറിച്ചിലാണ് സംഭവം

അയല്‍വാസിക്കെതിരെ കേസ് എടുത്തതായും കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു. 57 കാരനായ അയല്‍വാസിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും കുട്ടി ഗര്‍ഭം ധരിച്ച്‌ ഏഴ് മാസം കഴിഞ്ഞ ശേഷമാണ് മാതാപിതാക്കള്‍ സംഭവം പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സഹാദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *