പീഡനക്കേസിൽ ഗൂഢാലോചനയുണ്ടെന്ന പരാതിയോട് ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. നിവിൻ പോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിച്ച കേസിൽ, ഗൂഢാലോചനയുണ്ടെങ്കില്‍ ആ സത്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് നിവിൻ ഡി.ജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ദുബായിൽ വച്ച് നിവിനും സംഘവും തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ, അതേ സമയം നിവിൻ പോളി കേസിലെ മുക്യമുദ്ദയാക്കിയ തീയതിയിൽ കേരളത്തിലായിരുന്നെന്ന് തെളിയിക്കുന്ന നിർണ്ണായക തെളിവുകൾ നിവിൻ അന്വേഷണസംഘത്തിനും ഡിജിപിക്കും സമർപ്പിച്ചു. പാസ്‌പോർട്ടിന്റെ കോപ്പിയും മറ്റ് രേഖകളും നിവിൻ കൈമാറി.
കേസിനിടെ പരാതിക്കാരി ആരോപിച്ച അതേ സമയത്ത് നിവിൻ കേരളത്തിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “വർഷങ്ങൾക്ക് ശേഷം” എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നുവെന്നും നിവിൻ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസനും നടി പാർവതിയും അന്ന് നിവിൻ തങ്ങളുടെ കൂടെയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
