ഇടുക്കി ഗോള്‍ഡ് വിട്ടു, ഒറീസ ഗോള്‍ഡ് കടത്തികൊണ്ടുവന്നവര്‍ പിടിയില്‍

തൃശൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ 2.5 കിലോ കഞ്ചാവുമായി മൂന്ന് പേർ എക്സൈസിന്റെ പിടിയിലായി. തൃശൂർ പൊങ്ങണങ്ങാട് സ്വദേശി അനീഷ്, പീച്ചി സ്വദേശി വിഷ്ണു, തളിക്കുളം സ്വദേശി അമൽ എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പിടികൂടിയത്. ഓണാഘോഷത്തിനായി വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒറീസ ഗോൾഡ് എന്നറിയപ്പെടുന്ന ഉയർന്ന നിലവാരമുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്.

വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ഹരിദാസ്, വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ബാസിൽ, അഭിജിത്ത്, ഡ്രൈവർ രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അതിനൊപ്പം, പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരമുള്ള പരിശോധനയിൽ 18.6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പാലക്കാട് കൽമണ്ഡപം, സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *