പെരുമ്ബാവൂർ: ഓൺലൈൻ ലോണുകൾ നൽകുന്ന ആപ്പുകളുടെ ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിലെ ആരതി (31)യെ ചൊവ്വാഴ്ച ഉച്ചയ്ക്ക് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ആരതി ഓൺലൈൻ ലോണിന് വേണ്ടി ആപ്പുകളുമായി ഇടപെട്ടിരുന്നുവെന്നും, അപ്പുകളിൽനിന്നും ഭീഷണിയേറ്റുമാണ് യുവതി ജീവനൊടുക്കിയതെന്നും സ്ഥിരീകരിച്ചു. ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നതിനൊപ്പം, നഗ്നചിത്രങ്ങൾ അയക്കാമെന്നു ഭീഷണിപ്പെടുത്തിയ കോളുകളും സന്ദേശങ്ങളും ലഭിച്ചിരുന്നതായി കണ്ടെത്തി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മരണശേഷവും ആപ്പുകളിൽനിന്ന് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായും പൊലീസ് അറിയിച്ചു.
