കാട്ടാക്കട: 226 കുപ്പി ഇന്ത്യൻ വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും ചാക്കുകളിൽ സൂക്ഷിച്ച് അനധികൃതമായി സംഭരിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
വീരണകാവ് കുഴയ്ക്കാട് പുന്നമൂട് വീട്ടില്‍ വിഷ്ണു എന്ന അരുണ്‍ സുരേഷ് (26), ആലമുക്ക് പുതുക്കോണം ഇടപ്പഴിഞ്ഞി അഭിലാഷ് ഭവനില്‍ വിനീത് എന്ന അഭിലാഷ് (32) എന്നിവരെയാണ് കാട്ടാക്കട ഡിവൈഎസ്പി ഷിബു, എസ്‌എച്ച്‌ഒ മൃദുല്‍കുമാർ, എസ്‌ഐ മനോജ്, ഗ്രേഡ് എസ്‌ഐമാരായ മോഹനൻ, ലാല്‍, സുനില്‍കുമാർ, അനിത, സിവിൽ പൊലീസ് ഓഫീസർ സജിത്ത് എന്നിവർ ചേർന്ന് പിടികൂടിയത്.
പ്രതികളെ കാട്ടാക്കട ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ അനധികൃതമായി വിദേശമദ്യവും പുകയില ഉൽപ്പന്നങ്ങളും സൂക്ഷിച്ചതായി കണ്ടെത്തി. ചതയ ദിനത്തിൽ മദ്യവിൽപനശാലകൾ അവധിയായതിനാൽ അമിത വിലയ്ക്ക് മദ്യം വിൽക്കാനായിരുന്നു പ്രതികൾ ഇവ സംഭരിച്ചതെന്ന് പൊലീസ് പറഞ്ഞു.
