യന്ത്രത്തകരാര്‍; കടലില്‍ കുടുങ്ങിയ വള്ളത്തിലെ 45 തൊഴിലാളികളെ കരക്കെത്തിച്ചു

ചാവക്കാട്: മത്സ്യബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലില്‍ കുടുങ്ങിയ വള്ളവും 45 തൊഴിലാളികളും രക്ഷപ്പെടുകയുണ്ടായി. വെള്ളിയാഴ്ച രാവിലെ മുനക്കകടവ് ഫിഷ് ലാൻഡിങ് സെന്ററില്‍നിന്ന് പുറപ്പെട്ട അമ്ബാടി വള്ളമാണ് കടലില്‍ കുടുങ്ങിയത്. ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം സ്ഥലത്തെത്തിയ ശേഷം നാട്ടികയ്ക്ക് പടിഞ്ഞാറ് 19 കിലോമീറ്റര്‍ അകലെനിന്ന് വള്ളവും തൊഴിലാളികളും കരയ്ക്കെത്തിച്ചു.

വലപ്പാട് ഇരിങ്ങത്തുരുത്തി സ്വദേശിയായ പ്രസാദിന്‍റേതാണ് ഈ വള്ളം. വൈകീട്ട് 4.30ഓടെയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങിയ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് എത്തിയത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്‍റെ നിര്‍ദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരും റെസ്‌ക്യൂ ഗാര്‍ഡുകളും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധന യാനങ്ങള്‍ക്ക് ആനുകാലിക അറ്റകുറ്റപ്പണി നടത്താത്തതും പഴയ യാനങ്ങള്‍ ഉപയോഗിക്കുന്നതുമാണ് ഇത്തരം അപകടങ്ങള്‍ സാദാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *