2024-ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും ഓണ്‍ലൈനായി പരിശോധിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകപ്പെട്ടിട്ടുണ്ട്. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ‘KEAM 2024 – Candidate Portal’ ലിങ്കിലൂടെ ആഗസ്റ്റ് 8 രാത്രി 11.59 വരെയുള്ള സമയത്ത് വിദ്യാർഥികൾക്ക് അവരുടെ മാർക്കും നാറ്റാ സ്കോറും പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്, പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
കീം 2024; യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം
