വർക്കല: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ 15കാരനെ റെയിൽവേ സുരക്ഷാസേന പിടികൂടി. കഴിഞ്ഞ രണ്ടിന് തിരുവനന്തപുരത്തുനിന്ന് മംഗലപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരെ കഴക്കൂട്ടത്തിനും കണിയാപുരത്തിനുമിടയിൽ കല്ലെറിഞ്ഞ സംഭവത്തിലാണ് കുട്ടിയെ പിടികൂടിയത്.
ഈ ആക്രമണത്തിൽ തീവണ്ടിയുടെ കോച്ചിന്റെ ചില്ല് തകർന്നിരുന്നു. തീവണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിയെ കണ്ടെത്തി. പിടിയിലായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
ആർപിഎഫ് ഇൻസ്‌പെക്ടർ ആർ.എസ്. രാജേഷിന്റെ നേതൃത്വത്തിൽ, എസ്‌ഐമാരായ സജിലാൽ, അനൂബ്, എ.എസ്.ഐ ജോസ്, ബാബു, ജയിംസ്, ഉണ്ണികൃഷ്ണപിള്ള, രജനീഷ്, ദിവ്യ എന്നിവരടങ്ങിയ സംഘമാണ് ഈ കേസന്വേഷണം നടത്തി.
