ശബരിമല ഭസ്മ കുള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. രണ്ടാഴ്ചത്തേക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്.

നിര്‍മ്മാണത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതിയോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ, രണ്ട് ആഴ്ചകള്‍ക്ക് ശേഷം കേസിന്‍റെ വീണ്ടും പരിഗണന നടക്കും.

മകരജ്യോതി ദര്‍ശന സ്ഥലത്തിനും ശബരി ഗസ്റ്റ് ഹൗസിനും സമീപത്താണ് പുതിയ ഭസ്മകുളം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഈ കുളം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഭസ്മകുളം നിര്‍മ്മാണത്തിന് എം.ആര്‍. രാജേഷ് എന്ന ശില്‍പ്പിയാണ് നേതൃത്വം നല്‍കുന്നത്. ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് നിരീക്ഷണവും നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *