കണ്ണൂർ : സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് താവക്കര ക്യാമ്പസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ “അക്കാദമിക് റൈറ്റിങ് – തിയറി ആൻഡ് പ്രാക്ടീസ്” എന്ന മൂന്നു മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ കോഴ്സിന്റെ യോഗ്യത ബിരുദമാണ്, ഫീസ് ₹5000/- ആണ്.
കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു പ്രോഗ്രാമുകൾ പഠിക്കുന്ന, ബിരുദ യോഗ്യതയുള്ള വിദ്യാർഥികൾക്കും, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും, ഗവേഷകർക്കും ഈ കോഴ്സ് ഉപകാരപ്രദമാണ്. ആദ്യം അപേക്ഷിക്കുന്ന 30 പേർക്ക് പ്രവേശനം ലഭിക്കും.
തിയറി ക്ലാസുകൾ ഓൺലൈൻ ആയി, പ്രാക്ടിക്കൽ ക്ലാസുകൾ പഠനവകുപ്പിൽ വച്ചാണ് നടത്തുക. ഓൺലൈൻ ആയി അപേക്ഷകൾ 24.08.2024 മുതൽ 07.09.2024 വരെ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് 11.09.2024ന് വൈകിട്ട് 4 മണിക്കകം സെന്റർ ഫോർ ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം.
കൂടാതെ, മഞ്ചേശ്വരം ക്യാമ്പസിലെ ലീഗൽ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ഇന്റർവ്യൂ 24.08.2024 ശനിയാഴ്ച രാവിലെ 10:30 ന് മഞ്ചേശ്വരം ലീഗൽ സ്റ്റഡീസ് ക്യാമ്പസിൽ നടക്കും. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഹാജരാകണം.
