വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും,സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും ; മന്ത്രി കെ രാജന്‍

കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. സെപ്റ്റംബർ 2-ന് പ്രത്യേക പ്രവേശനോത്സവം സംഘടിപ്പിക്കും.

വിദ്യാർത്ഥികൾക്കായി മൂന്ന് കെഎസ്ആർടിസി സർവീസുകൾ പ്രത്യേകമായി നടത്തും. ദുരിതാശ്വാസ ക്യാമ്പുകൾ ഇന്ന് മിക്കവാറും അവസാനിക്കുമെന്ന് മന്ത്രി അറിയിച്ചു, ഇപ്പോൾ മൂന്നു കുടുംബങ്ങൾ മാത്രമാണ് ക്യാമ്പുകളിൽ തുടരുന്നത്. ദുരന്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിശദമായ മെമ്മോറാണ്ടം സെപ്റ്റംബർ 18-ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. പണം അനുവദിക്കുന്നതിൽ ഇനി കേന്ദ്രത്തിന് തടസം ഉണ്ടാകില്ല. ദുരിതബാധിതർക്ക് 1800 233 0221 എന്ന നമ്പറിൽ ഏത് സമയത്തും ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *