ഓണം ലക്ഷ്യമിട്ട് വീടിന്റെ ടെറസില്‍ വൻതോതില്‍ ചാരായ നിര്‍മാണം; 29 ലിറ്റര്‍ ചാരായവും 270 ലിറ്റര്‍ വാഷും പിടികൂടി

പെരിന്തല്‍മണ്ണ: ഓണം വിൽപ്പനയ്ക്കായി തയ്യാറാക്കിയ 29 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്, പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശിയായ ഉണ്ണികൃഷ്ണൻ (58) അറസ്റ്റിലായി. ഇയാൾ വീട്ടിലെ ടെറസിൽ വൻ തോതിൽ ചാരായം നിർമ്മിച്ച് വരികയായിരുന്നു. വിതരണം നടത്താനായി ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയായിരുന്നു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞാലൻ കുട്ടി, പ്രിവന്റീ ഓഫീസർ സായിറാം, സിവിൽ എക്സൈസ് ഓഫീസർമാരായ നിബുണ്‍, രാജേഷ്, വനിത ഉദ്യോഗസ്ഥ പ്രസീത മോൾ, ഡ്രൈവർ കെ. പുഷ്പരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *