തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധി ; വിശദ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധി സംബന്ധിച്ച വിശദീകരണം തേടി സര്‍ക്കാര്‍ ഇടപെട്ടു. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ പ്രതിസന്ധിയുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനം എടുത്തു.

ജല അതോറിറ്റിയുടെ ആഭ്യന്തര അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് വെള്ളം മുടങ്ങാന്‍ കാരണമായതെന്ന് കണ്ടെത്തി. 5 ലക്ഷത്തോളം ആളുകളെ ബാധിച്ച ഈ പ്രശ്‌നത്തില്‍ ആവശ്യമായ ശ്രദ്ധ നൽകിയില്ലെന്നും നിരീക്ഷണത്തിന് വേണ്ടത്ര സമയമില്ലാത്തതും പൈപ്പ് സ്ഥാപിക്കുന്ന സമയത്ത് ആവശ്യമായ മേല്‍നോട്ടം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൈപ്പ് സ്ഥാപിക്കുന്നതിനായി പമ്പിംഗ് നിര്‍ത്തിയ സമയത്ത് ഉചിതമായ ആഴത്തില്‍ കുഴിച്ചിട്ടതിന് ശേഷം മാത്രമാകേണ്ട പൈപ്പ് സ്ഥാപിക്കല്‍ പണി ആരംഭിക്കുന്നതിന് മുമ്പു തന്നെ പമ്പിങ് നിര്‍ത്തി. പൈപ്പ് സ്ഥാപിച്ചതിനു ശേഷം ചോര്‍ച്ച സംഭവിച്ചതിനെ തുടര്‍ന്ന് പമ്പിംഗ് വീണ്ടും നിര്‍ത്തിയതും പ്രശ്‌നത്തെ വഷളാക്കി.

ഈ പരാമര്‍ശങ്ങളിലൂടെ മേല്‍നോട്ടം നടത്തിയ ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. നഗരത്തിലെ ജലവിതരണത്തെക്കുറിച്ച് കോര്‍പ്പറേഷനോട് എതിര്‍പ്പ് രേഖപ്പെടുത്താത്തതും ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി. ടെക്‌നിക്കല്‍ മെമ്പറോട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *