കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച ഹര്‍ജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുള്ളത്. നടി രഞ്ജിനി കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍പ്, ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മറ്റൊരു ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു, ഇത് പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.
അതേസമയം, ലൈംഗികാതിക്രമ കേസില്‍ പ്രതിയായ സംവിധായകന്‍ വി.കെ. പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവ തിരക്കഥാകൃത്തിന്റെ പരാതിയിലാണ് കേസെടുത്തത്.
