അട്ടപ്പാടിയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചു

പാലക്കാട്: അഗളി പുതൂർ പഞ്ചായത്തിലെ ഇടവാണി ഊരിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ, ഏണിക്കൽ കിണ്ണക്കര മലയിടുക്കിൽ നിന്നും 395 കഞ്ചാവ് ചെടികൾ കണ്ടെത്തി എക്‌സൈസ് വകുപ്പ് നശിപ്പിച്ചു. ഈ കഞ്ചാവ് ചെടികളുടെ മൂല്യം വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ ആകുമെന്നും വിലയിരുത്തുന്നു.

എക്‌സൈസ് ഇൻസ്‌പെക്ടർ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സുമേഷ് പി.എസ്., ഗ്രേഡ് എൻ. നന്ദകുമാർ, രാജേഷ് കെ., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രമോദ്, പ്രസാദ്, ആനന്ദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ചന്ദ്രകുമാർ, സുധീഷ് കുമാർ, രജേഷ്, അനൂപ്, ദിലീപ്, നിഥുൻ, സാനി, വനംവകുപ്പ് ജീവനക്കാരായ അനു, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ഒരു മാസത്തോളമാണ് ഈ പ്രദേശങ്ങൾ എക്‌സൈസ് നിരീക്ഷണത്തിൽ ഉണ്ടായത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *