കോഴിക്കോട് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് ഇന്ന് രാവിലെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. ഈ അപകടത്തിൽ വിദ്യാർത്ഥികളടക്കം 30-ഓളം യാത്രക്കാർക്ക് പരിക്കേറ്റു. നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും വടകര ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽ പെട്ടത്. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലായി.

അപകടത്തെ തുടർന്ന് ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ​ഗുരുതരമായി പരിക്കേറ്റവർക്ക് തുടർചികിത്സയ്ക്കായി കോഴിക്കോട്, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *