കാസര്‍ഗോഡ്: സ്കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

കാസർഗോഡ്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപിക വിദ്യയ്ക്ക് ക്ലാസ് മുറിയ്ക്ക് സമീപം പാമ്പുകടിയേറ്റു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനിയായ വിദ്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ കോ ഓപ്പറേറ്റീവ് സ്റ്റോറിന് സമീപമുള്ള വരാന്തയിൽ നിന്നാണ് സംഭവം.

ഓണാഘോഷമായതിനാൽ ക്ലാസുകൾ ഇല്ലാതിരുന്നപ്പോൾ അധ്യാപികയുടെ കാലിന് പാമ്പുകടിയേറ്റത്. ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *