ബംഗളൂരു: ഷിരൂരിലെ ഗംഗാവലി പുഴയിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും ലോറിയുമായി ബന്ധപ്പെട്ട തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും.
നാവികസേനയും എൻഡിആർഎഫും ഡ്രഡ്ജർ ഉപയോഗിച്ച് മാത്രം തെരച്ചിൽ നടത്താനാകുമെന്ന നിലപാടിലാണ് നിലവിലെ അന്വേഷണ സംഘം. 10 അടിയോളം മണ്ണ് അടിഞ്ഞിട്ടുണ്ടെന്ന്, ലോറി അതിന്റെ കീഴിലാണെന്ന് മനസ്സിലായതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.
ചീഫ് ജസ്റ്റിസ് എൻ വി അൻജാരിയ, ജസ്റ്റിസ് കെ വി അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ, ഹൈക്കോടതി അർജുനും മറ്റു കാണാതായവർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരണമെന്ന് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
