തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയടക്കമുള്ള വിശദാംശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍ബേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ധരിപ്പിക്കും. ഡല്‍ഹിയില്‍ നിന്ന് തിരിച്ച് എത്തിയ ശേഷം മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.
പി.വി. അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിക്കും. കഴിഞ്ഞ ദിവസം എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാറും ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു.
അൻവറിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും ഇതിന് ചില ബാഹ്യശക്തികളും സ്വര്‍ണക്കടത്ത് സംഘങ്ങളും തീവ്രവാദ ബന്ധമുള്ളവരും പങ്കുണ്ടെന്നും എഡിജിപി മൊഴിയില്‍ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
