റോബിൻ ബസിന്റേത് നിയമലംഘനം; ബസുടമയുടെ ഹര്‍ജി തളളി ഹൈക്കോടതി

കൊച്ചി: റോബിൻ ബസ് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. കൺട്രാക്ട് കാരിയേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കെ.എസ്‌.ആർ.ടി.സി യുടെ വാദം അംഗീകരിച്ചുകൊണ്ട്, റോബിൻ ബസ് നിയമലംഘനം നടത്തുന്നുവെന്ന് കോടതി കണ്ടെത്തി.

ബസ് ഉടമ ആൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് യാത്രക്കാരെ കയറ്റാനുമുള്ള അവകാശം അവകാശപ്പെട്ടിരുന്നെങ്കിലും, സർക്കാരും മോട്ടോർ വാഹന വകുപ്പും ഈ സർവീസിനെ പെർമിറ്റ് ലംഘനമായി കണക്കാക്കി പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *