സംസ്ഥാനത്ത് വരുന്നു ന്യൂനമര്‍ദ്ദം; ഒരാഴ്ച മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മ്യാൻമാറിനും ബംഗ്ലാദേശിനും മുകളിൽ നിലവിലുള്ള ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പാണ് ലഭിച്ചത്.

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ നേരിയ മുതൽ ഇടത്തരം മഴക്ക് സാധ്യതയുള്ളതായി പ്രവചനം. എങ്കിലും, അടുത്ത ദിവസങ്ങളിൽ കേരളത്തിലെ ഏതെങ്കിലും ജില്ലയ്ക്കും യെല്ലോ, ഓറഞ്ച്, അല്ലെങ്കിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി അറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *