മുല്ലപ്പെരിയാര്‍; സമര സമിതി തിരുവോണ ദിനത്തില്‍ ഉപവസിക്കും

ഇടുക്കി: മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരമൊരുക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തിൽ തിരുവോണ ദിനത്തിൽ ഉപവസനം നടത്തപ്പെടും. നിലവിലെ ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണമെന്നും, തമിഴ്നാടിന് ജല ലഭ്യത ഉറപ്പാക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

സെപ്റ്റംബർ 15-ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമരം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ഉപ്പുതറ ടൗണിൽ നടത്തപ്പെടുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

മുൻപ്, കേരളത്തിന്‍റെ ആവശ്യത്തെ തുടർന്ന്, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിരുന്നു. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 13 വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *