ഓണ വിപണിയിൽ സപ്ലൈകോ വൻ സജീവമായത്. ഒറ്റ ദിവസം മാത്രം 16 കോടിയുടെ വിൽപ്പന നടത്തിയതായും, 8 ദിവസത്തിനിടെ 24 ലക്ഷത്തിലധികം പേർ സബ്‌സിഡി ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്തിയതായും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ജനങ്ങൾ സപ്ലൈകോയുടെ പ്രവർത്തനത്തെ അതിവിശേഷം സ്വീകരിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടും, സപ്ലൈകോ ജനങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിൽ മികച്ച ഉത്തരവാദിത്വം പുലർത്തി. പൊതു വിതരണ കേന്ദ്രങ്ങളിൽ 47% ആളുകൾ ഇതിനകം സാധനങ്ങൾ വാങ്ങിയതായി റിപ്പോർട്ട് ചെയ്തു.
ഈ വര്‍ഷം മികച്ച നിലവാരത്തിലുള്ള അരി റേഷൻ കടകളിലൂടെ വിതരണം ചെയ്തതും, എല്ലാ കാർഡുകാർക്കും ചെമ്പാവരി ഉറപ്പാക്കിയതും സർക്കാർ നേട്ടമായി. കൂടാതെ, കണ്‍സ്യൂമർ ഫെഡ്, കൃഷിവകുപ്പ്, കുടുംബശ്രീ സംരംഭങ്ങൾ എന്നിവ കൂടി ചേർന്ന് മാർക്കറ്റിൽ വില വർധന തടയാൻ ശ്രമിച്ചതും ജനങ്ങൾക്ക് ആശ്വാസമായതായി മന്ത്രി വ്യക്തമാക്കി. 90% പേരും ഓണക്കിറ്റ് വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
