ലെബനോനിലെ സായുധ സേനാ വിഭാഗമായ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകർന്നത് ലോക രാജ്യങ്ങളെ ഞെട്ടിച്ച ഒരു സംഭവമായി മാറിയിരിക്കുന്നു. ഹിസ്ബുള്ള പ്രധാനമായും ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിനെ തുടർന്ന് 2750 പേർക്ക് പരിക്കേൽക്കുകയും, പലർക്കും മുഖത്തും കണ്ണിലുമുള്ള ഗുരുതര പരിക്കുകൾ ഉണ്ടാകുകയും ചെയ്തു.
ഇസ്രായേലിന്റെ ആസൂത്രിത ആക്രമണം ഇതിന് പിന്നിലെന്നും ഇതിന് തക്കതായ പ്രതികാരം ഉണ്ടാകുമെന്നും ഹിസ്ബുള്ള ആരോപിച്ചു. ഇവരുടെ ചില ഉന്നത നേതാക്കൾ ഉൾപ്പെടെ അപകടത്തിൽ പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹിസ്ബുള്ളയിലെ അംഗങ്ങൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്നു വിട്ടു നിന്നത്, ശത്രുക്കൾക്ക് ലൊക്കേഷൻ കണ്ടെത്താൻ കഴിയാതിരിക്കാനായിരുന്നുവെങ്കിലും, പേജറുകളുടെ ശൃംഖലയാണ് ഇത്തരത്തിൽ തകർന്നത്.
