ഇടുക്കി അഞ്ചുരുളിയിലേക്കുള്ള ടണലിൽ ഒഴുക്കിൽപെട്ട് 13 കാരൻ മരിച്ചു; മറ്റൊരു കുട്ടിക്കായി തിരച്ചിൽ

ഇടുക്കി: ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലേക്ക് വിരുന്നെത്തിയ രണ്ടു കുട്ടികള്‍ ടണലില്‍ വീണ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും, മറ്റൊരാളുടെ തിരച്ചില്‍ തുടരുകയുമാണുണ്ടായത്.

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ കാല്‍ വഴുതി വീണാണ് കുട്ടികളെ കാണാതായത്. കായംകുളം സ്വദേശി, 12 വയസ്സുള്ള അതുല്‍ (അമ്പാടി) മരണപ്പെടുകയായിരുന്നു. 12 വയസ്സുള്ള ഉപ്പുതറ സ്വദേശി അപ്പുവിനായി തിരച്ചില്‍ തുടരുകയാണ്.

അമ്ബാടിയും അപ്പുവും, മയിലാടുംപാറ രവിയുടെ മകള്‍ രജിതയുടെ മകനായ അമ്ബാടിയും, രവിയുടെ മകന്‍ രതീഷിന്റെ മകനായ അപ്പുവും ഓണാവധിക്കായി ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *