ഓണാഘോഷങ്ങൾ ഉൾപ്പെടെയുള്ള സർക്കാരിന്റെ പരിപാടികൾ മാറ്റിവച്ചതിന്റെ ഭാഗമായി നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിയതായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
സർക്കാർ നേരിട്ട് ഇടപെട്ട് പരിപാടി ഭംഗിയായി സംഘടിപ്പിക്കുമെന്നും, വള്ളംകളിക്ക് ഒരു കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ചാംപ്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്തുന്നതിനുള്ള എല്ലാ സാധ്യതകളും ടൂറിസം വകുപ്പ് പരിശോധിക്കുന്നതായും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
