റേഷൻ വ്യാപാരി കമീഷൻ: മുന്നു മാസത്തെ തുക മുൻകൂര്‍ അനുവദിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരി കമീഷൻ വിതരണത്തിന്‌ മൂന്നു മാസത്തേക്ക് ആവശ്യമായ തുക മുൻകുറായി അനുവദിച്ചു. ജൂലൈ, ആഗസ്‌റ്റ്, സെപ്‌തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന്‌ ആവശ്യമായ 51.26 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.

ബാലഗോപാല്‍ അറിയിച്ചു.

ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴില്‍ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *