ഇരുപത്തിയൊൻപതാം കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്‌എഫ്കെ) ചലച്ചിത്ര വിഭാഗങ്ങളിൽ പ്രദർശിപ്പിക്കാനായി സിനിമകളുടെ എൻട്രികൾ കേരള ചലച്ചിത്ര അക്കാദമി ക്ഷണിച്ചിരിക്കുന്നു.
ഓഗസ്റ്റ് 9-ാം തീയതി രാവിലെ പത്തിന് മുതൽ, iffk.in എന്ന വെബ്സൈറ്റ് വഴി എൻട്രികൾ സമർപ്പിക്കാനാകും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9 ആണ്.
അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ എന്നീ വിഭാഗങ്ങളിലായി, 2023 സെപ്റ്റംബർ 1-നും 2024 ഓഗസ്റ്റ് 31-നും ഇടയിൽ നിർമ്മിച്ച സിനിമകൾക്ക് മാത്രമേ പരിഗണന നൽകുന്നുള്ളു.
2024 ഡിസംബർ 13-ാം തീയതി മുതൽ 20-ാം തീയതി വരെ മേള നടക്കും.
