ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേര്‍ക്ക് ദാരുണാന്ത്യം

സാവോ പോളോ: ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർക്ക് ദാരുണാന്ത്യം. കസ്കവില്‍ നിന്ന് സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്.

58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തകര്‍ച്ചയുടെ കാരണത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ലിസ്റ്റ് ചെയ്യപ്പെടാത്ത എയര്‍ലൈനായ വോപാസ് പറഞ്ഞു. എടിആര്‍ 72-500 ടര്‍ബോപ്രോപ്പ് എന്ന് ഫ്‌ലൈറ്റ് റഡാര്‍24 തിരിച്ചറിഞ്ഞ വിമാനത്തിന് പിഎസ്-വിപിബി രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. എയര്‍ബസിന്റെയും ഇറ്റാലിയന്‍ എയറോസ്പേസ് ഗ്രൂപ്പായ ലിയോനാര്‍ഡോയുടെയും സംയുക്ത സംരംഭമാണ് എടിആര്‍.

ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്തതിന് ശേഷമേ അപകടത്തെ കുറിച്ച്‌ കൂടുതല്‍ വിവരം നല്‍കാനാവൂ എന്ന് ബ്രസീല്‍ അധികൃതർ പറഞ്ഞു. സാവോ പോളോയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *