തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം ലഭ്യമാകും. ആറ് ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യപ്പെടും.
അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ ലഭിക്കും. കഴിഞ്ഞ വർഷവും മഞ്ഞകാർഡ് ഉടമകൾക്കാണ് കിറ്റ് നൽകിയിരുന്നത്.
റേഷൻ കടകളിലൂടെയാണ് കിറ്റുകളുടെ വിതരണം നടക്കുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം മഞ്ഞക്കാർഡ് ഉടമകൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇവർക്കായി 35 കോടി രൂപ ചെലവാകും എന്നാണ് കണക്ക്. ഓണക്കിറ്റിൽ എന്തെല്ലാം സാധനങ്ങളുണ്ടാകുമെന്ന് അടുത്ത ദിവസങ്ങളിൽ അറിയാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയാലാണ് കിറ്റുകൾ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം നൽകിയതെന്ന് അറിയിച്ചിട്ടുണ്ട്.
