കാക്കനാട് വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാക്കനാട്: കൊച്ചി കാക്കനാട് തേവക്കലിൽ 19-വയസ്സുള്ള ബിബിഎ വിദ്യാർത്ഥിനി അമൃതയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി 12.30 മുതൽ അമൃത കാണാതായതിനെ തുടർന്ന് കുടുംബം, പൊലീസ്, എന്നിവരുടെ സംയുക്ത പരിശോധനയിൽ അമൃതയുടെ മൃതദേഹം ഇന്ന് പുലർച്ചെ വീടിന് സമീപമുള്ള കുളത്തിൽ കണ്ടെത്തി.

ഫയർ ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് കൊണ്ടുവന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *