വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിൻ്റെ സ്വകാര്യ ഭാഗത്ത് കാമുകി കറിക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബിവണ്ടിയിൽ, ഒരു യുവാവ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്, 26 വയസ്സുള്ള കാമുകി കറിക്കത്തി ഉപയോഗിച്ച്‌ യുവാവിന്റെ സ്വകാര്യ ഭാഗത്ത് വെട്ടി പരിക്കേൽപ്പിച്ച സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സംഭവം ആഗസ്റ്റ് 16-ന് യുവതിയുടെ വീട്ടിൽ വെച്ചാണ് നടന്നത്.

വിവാഹാഭ്യർത്ഥന യുവാവ് നിരസിച്ചതോടെ യുവതി അടുക്കളയിൽ നിന്ന് കത്തി എടുത്ത് കാമുകന്റെ സ്വകാര്യ ഭാഗത്ത് വെട്ടുകയായിരുന്നുവെന്ന് പോലീസ് അന്വേഷണമുറപെട്ടിട്ടുണ്ട്. പരിക്കേറ്റ യുവാവ് യുവതിയുടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയും, തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

പോലീസിൽ യുവാവ് പരാതി നൽകിയതിനാൽ, യുവതിക്കെതിരെ ബി.എൻ.എസ് 118(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *