വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ‘ഗോട്ട്’ -ന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത് വിട്ട് കേരള വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ്.നിലവില്‍ ചിത്രത്തിന്റെ ആദ്യ ഷോയെ കുറിച്ച ഒട്ടനവധി ചർച്ചകള്‍ നിലനിന്നിരുന്നു.
ദ ഗോട്ടിന്റെ യുഎഇയില്‍ പ്രീമിയര്‍ ഷോ ഇന്ത്യൻ സമയം പുലര്‍ച്ചെ നാലിനാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും പുലര്‍ച്ചെ നാല് മണിക്ക് ഷോ സംഘടിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകളുള്ളത്. യുഎസില്‍ നിലവില്‍ 221 ലൊക്കേഷനിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടത്തുക എന്നാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന . ദ ഗോട്ട് അഡ്വാൻസായി 1.44 കോടി രൂപ നേടി എന്നാണ് യുഎസ് കളക്ഷൻ റിപ്പോര്‍ട്ട്. ഹിന്ദിയിലടക്കം ഞെട്ടിക്കുന്ന വൻ റിലീസാണ് ചിത്രത്തിനുണ്ടാകുക . നിലവില്‍ ഹിന്ദിയില്‍ റിലീസ് 1204 സ്‍ക്രീനുകളിലും , കേരളത്തില്‍ ഏതാണ്ട് 702 സ്‍ക്രീനുകളിലും ആയാണ് റിലീസ് ഉണ്ടാവുക.
സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭു ആണ്. അച്ഛനും മകനുമായി ഡബിള്‍ റോളില്‍ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമള്‍ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.റെക്കോര്‍ഡ് റിലീസ് ആണ് ഗോകുലം ചാര്‍ട്ട് ചെയ്യുന്നത്.
