വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ രണ്ടു ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും

വയനാട്: പുനരധിവാസ പദ്ധതിയിലുടെ സർക്കാർ വയനാടിൽ രണ്ടു ടൗൺഷിപ്പുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിനായി മേപ്പാടി പഞ്ചായത്തിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലുമായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. മേപ്പാടി പഞ്ചായത്തിലെ നെടുമ്പോല എസ്റ്റേറ്റിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലുമാണ് ടൗൺഷിപ്പുകൾ നിർമ്മിക്കുക.

ചീഫ് സെക്രട്ടറി സ്ഥലം പരിശോധനാ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി സർക്കാർ 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടുകൾ നിർമിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നത് എന്നും ഇത് ഭാവിയിൽ രണ്ടാമത്തെ നില കൂടി പണിയാൻ സൗകര്യമുള്ള രീതിയിൽ ആകുമെന്ന് പിണറായി വിജയൻ അറിയിച്ചു. വീടുകൾ ഒരേ രീതിയിലായിരിക്കും നിർമ്മിക്കുക, ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു . വിലങ്ങാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *