ആന്ധ്രാപ്രദേശിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴ വലിയ നാശനഷ്ടം വിതച്ചിരിക്കുകയാണ്, ഒമ്ബത് പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
റക്ഷാപ്രവർത്തനങ്ങൾ പോലീസ്, NDRF, SDRF ടീമുകളുടെ നേതൃത്വത്തിൽ സജീവമായി തുടരുകയാണ്. ആന്ധ്രയിലെ നിരവധി പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിജയവാഡ റൂറല്‍ മണ്ഡലത്തിലെ അംബാപുരം, നൈനാവരം, നുന്ന എന്നീ ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായതോടെ, പ്രദേശവാസികളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നു. മഴയെ തുടർന്ന് 20-ലധികം ട്രെയിനുകൾ റദ്ദാക്കുകയും 30-ലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
അതേസമയം, അയൽ സംസ്ഥാനമായ തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. മഹബൂബാബാദിൽ ഒരു യുവ ശാസ്ത്രജ്ഞനെ വെള്ളപ്പൊക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായും ഇവരുടെ പിതാവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൈദരാബാദിലടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, റോഡ് ഗതാഗതം തടസ്സപ്പെടുകയാണ്.
