കറുത്ത കുപ്പി, തകര്‍ന്ന ഗ്ലാസ്, ഇരുണ്ട പുഷ്പ ദളങ്ങള്‍; ഡിവോഴ്‌സ് പെര്‍ഫ്യൂം പുറത്തിറക്കി ദുബായ് രാജകുമാരി

ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ മുഹമ്മദ് റഷിദ് അല്‍ മക്തൂം തന്റെ പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡ് പുറത്തിറക്കിയതോടെ അത് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. “ഡിവോഴ്‌സ്” എന്ന കൗതുകകരമായ പേരില്‍ വന്ന ഈ പുതിയ പെര്‍ഫ്യൂം ഇതിനോടകം തന്നെ വലിയ പ്രാധാന്യം നേടിയിട്ടുണ്ട്. ഭര്‍ത്താവിനോട് വേര്‍പിരിഞ്ഞതിന് പിന്നാലെ രാജകുമാരി ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

പെര്‍ഫ്യൂമിന്റെ ലോഞ്ചിംഗിന് മുമ്പായി രാജകുമാരി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ടീസർ പങ്കുവെച്ചിരുന്നു. കറുത്ത ബോട്ടിലും തകര്‍ന്ന ഗ്ലാസ് ഫ്രാഗ്മന്റുകളും ഉൾപ്പെടെ പൊരുത്തമില്ലാത്തതും ഇരുണ്ടതുമായ പ്രതീകങ്ങളായിരുന്നു പ്രമേയത്തിന്റെ ഭാഗം. തന്റെ ബ്രാന്‍ഡായ “മഹ്റ എം വണ്‍” വഴിയാണ് രാജകുമാരി ഈ പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചത്.

പെര്‍ഫ്യൂമിന്റെ വിപണനത്തിന്‍റെ തീയതിയേക്കുറിച്ചോ, വിലയേക്കുറിച്ചോ വ്യക്തത നല്‍കിയിട്ടില്ലെങ്കിലും, രാജകുമാരിയുടെ പുതിയ സംരംഭം ആകാംക്ഷയുടെ കേന്ദ്രമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *