കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണക്കാലത്ത് ആശ്വാസമായി ശമ്പളം എത്തി.

കെഎസ്‌ആർടിസി ജീവനക്കാർക്ക് ഓണക്കാലത്ത് ആശ്വാസമായി ശമ്പളം വിതരണം ആരംഭിച്ചു. ശമ്പള വിതരണം ഒറ്റത്തവണയായി ആരംഭിച്ചുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാർ നൽകിയ 30 കോടി രൂപയും കെഎസ്‌ആർടിസിയുടെ 44.52 കോടി രൂപ വരുമാനവും ചേർത്താണ് ഇത് നടപ്പാക്കുന്നത്.

മുഴുവൻ ജീവനക്കാർക്കും വൈകീട്ടോടെ ശമ്പളം ലഭ്യമാക്കുമെന്ന് മന്ത്രിയും അറിയിച്ചു. ഒപ്പം, സെപ്റ്റംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *